ബദിയടുക്ക:(www.evisionnews.in) പള്ളം ഗുണാജെയില്‍ സ്വകാര്യ വ്യക്തികളുടെ റബ്ബര്‍ തോട്ടങ്ങളില്‍ തീപിടുത്തം. 2000ഓളം റബ്ബര്‍ മരങ്ങളും 15 തെങ്ങുകളും കത്തിനശിച്ചു. ഗുണാജെയിലെ അബ്ദുല്‍റഹ്മാന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ 1400 മരങ്ങളും തെങ്ങുകളും തൊട്ടടുത്ത അബ്ബാസിന്റെ ഭാര്യ ബീഫാത്തിമയുടെ പറമ്പിലെ 500 ലേറെ മരങ്ങളുമാണ് കത്തിനശിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ തീണയക്കാന്‍ വൈകുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ഇതിന് രണ്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള കുംട്ടിക്കാന കരളിയില്‍ ശ്യാംഭട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരാഴ്ച മുമ്പ് തീപിടിത്തമുണ്ടായിരുന്നു. 400 ഓളം മരങ്ങളാണ് ഇവിടെ തീവിഴുങ്ങിയത്.

Post a Comment
0 Comments