Type Here to Get Search Results !

Bottom Ad

കേരള കോണ്‍ഗ്രസില്‍ ഭൂകമ്പം തുടരുന്നു: മുന്‍ രാജ്യസഭാംഗം പാര്‍ട്ടി വിട്ടു


കോട്ടയം (www.evisionnews.in): കെഎം മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിനോട് വിടപറഞ്ഞ് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടിവിട്ട ഫ്രാന്‍സിസ് ജോര്‍ജുമായി അടുക്കുന്നു. മുന്‍ രാജ്യസഭാ എം.പി വക്കച്ചന്‍ മറ്റത്തില്‍ കേരള കോണ്‍ഗ്രസ് (എം) ശനിയാഴ്ച വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായിരുന്നു. താന്‍ കേരള കോണ്‍ഗ്രസ് (എം)വിട്ടെന്നും ഇനി പാര്‍ട്ടിയില്‍ നിന്നു പോയ ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വക്കച്ചന്‍ പറഞ്ഞു.

നേരത്തെ കേരള കോണ്‍ഗ്രസ് (ജെ)യുടെ പ്രമുഖ നേതാവായിരുന്ന വക്കച്ചന്‍ മറ്റത്തില്‍ ജോസഫ് ഇടതു മുന്നണിയിലുണ്ടായിരുന്ന സമയത്താണ് രാജ്യസഭാംഗമായത്. ഇതിനിടെ യൂത്ത് ഫ്രണ്ടിലെ ഒരു വിഭാഗം നേതാക്കള്‍ വെള്ളിയാഴ്ച്ച ഫ്രാന്‍സിസ് ജോര്‍ജുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ജോസഫ് വിഭാഗത്തിലെ കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്നാണ് സൂചന.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad