മുള്ളേരിയ (www.evisionnews.in): തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ബെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഭരണകക്ഷിക്ക് സെക്രട്ടറിയുടെ ഒത്താശയെന്ന് ആരോപണം. എന്നാല്‍ ബജറ്റ് പെരുമാറ്റച്ചട്ടം ഇന്നലെ നിലവില്‍ വരുന്നതിന് മുമ്പ് മാര്‍ച്ച് മൂന്നിന് തന്നെ അവതരിപ്പിച്ച് ഐക്യകണ്‌ഠേന പാസാക്കിയെന്ന് സെക്രട്ടറിയുടെ വിശദീകരണം.
ബെള്ളൂരില്‍ ഒമ്പത് സീറ്റ് ബിജെപിക്കും നാലു സീറ്റ് സിപിഎമ്മിനുമാണ്. ഭരണസമിതിയില്‍ യുഡിഎഫ് അംഗങ്ങളില്ല. ഇന്ന് ബജറ്റ് അവതരിപ്പിക്കുമെന്നറിയിച്ച് പ്രതിപക്ഷത്തെ സിപിഎം അംഗങ്ങള്‍ക്ക് നോട്ടീസ് കിട്ടിയിരുന്നതായും പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഈ ബജറ്റ് അവതരണത്തെ എതിര്‍ക്കാനാണ് സിപിഎം അംഗങ്ങളോട് പാര്‍ട്ടി ആവശ്യപ്പെട്ടതെന്നും ലോക്കല്‍ സെക്രട്ടറി സൂപ്പി ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
Keywords:Kasaragod-news-budget

Post a Comment
0 Comments