കാസര്‍കോട് (www.evisionnews.in): വൃക്കരോഗമുക്ത കാസര്‍കോടിനായി കെ.ഡി.സി ലാബിന്റെയും നഗരസഭ കുടുംബശ്രീയുടെയും ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭയിലെ 38 വാര്‍ഡുകളിലും നടത്തിയ സൗജന്യ ഷുഗര്‍ -പ്രഷര്‍ പരിശോധനക്യാമ്പ് സമാപിച്ചു.
ലോക കിഡ്‌നി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിന്റെ നഗരസഭാതല ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹിമാന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ എല്‍.എ മുഹമ്മദ് ഹാജി മുഖ്യാതിഥിയായിരുന്നു. കെ.ഡി.സി ലാബിന്റെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേറ്റ് പ്രസന്റേഷന്‍ കാസര്‍കോട് സി.ഐ പി.കെ സുധാകരന്‍ നിര്‍വഹിച്ചു.
നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷക്കീല മജീദ് സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷമാരായ നജുമുന്നിസ, അഡ്വ. സി.എം മുനീര്‍, സമിന മുജീബ്, മിസിരിയ ഹമീദ്, നഗരസഭ സെക്രട്ടറി കെ.പി. വിനയന്‍, കൗണ്‍സിലര്‍മാരായ പി. രമേശന്‍, കെ. ദിനേശന്‍, കാസര്‍കോട് എസ്.ഐ പി.വി രാജന്‍, എ.എസ്.ഐ കെ.പി.വി രാജിവന്‍, യൂറോളജിസ്റ്റ് ഡോ.മുഹമ്മദ് സലീം, ഡയബറ്റോളജിസ്റ്റ് ഡോ. ഷരീഫ് കെ. അഹമ്മദ്, കെ.ഡി.സി ലാബ് മാനേജിംഗ് ഡയറക്ടര്‍ കെ.പി അബൂ യാസര്‍, സഫറുള്ള എം പാട്ടേല്‍, ഹാരിസ് കൊറക്കോട്, നഗരസഭ സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി കെ.പി രാജഗോപാലന്‍ പ്രംസംഗിച്ചു.
ഓരോ വാര്‍ഡുകളിലും രാവിലെ ഒമ്പത് മണി മുതല്‍ 12 മണിവരെയായിരുന്നു പരിശോധന. ക്യാമ്പില്‍ രോഗങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് തുടര്‍ ചികിത്സക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ വാര്‍ഡുകളിലുമായി അയ്യായിരത്തിലേറെപേര്‍ സംബന്ധിച്ചതായി കെ.ഡി.സി ലാബ് മാനേജിംഗ് ഡയറക്ടര്‍ കെ.പി അബൂ യാസര്‍, എം.എന്‍.യു ട്രസ്റ്റ് പി.ആര്‍.ഒ സഫറുള്ള എം പട്ടേല്‍ അറിയിച്ചു.

Post a Comment
0 Comments