Type Here to Get Search Results !

Bottom Ad

വിദ്യാബാലന്‍ മാധവിക്കുട്ടിയാകും പൃഥ്വിരാജും ഉണ്ടാകും സംവിധായകന്‍ കമല്‍

കൊച്ചി:(www.evisionnews.in)പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്നു. സംവിധായകന്‍ കമല്‍ ആണ് എഴുത്തുകാരിയുടെ ജീവതം സിനിമയാക്കാനൊരുങ്ങുന്നത്. ബോളിവുഡിലെ വിദ്യാബാലനായിരിക്കും സിനിമയില്‍ പ്രധാന വേഷം. യുവതാരം പൃഥ്വിരാജും ഉണ്ടാകും. 
നേരത്തെ കമല്‍ സംവിധാനം ചെയ്ത സെല്ലുലോയിഡില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. മലയാള സിനിമയുടെ പിതാവന്നെറിയപ്പെടുന്ന ജെ.സി ഡാനിയേലിന്റെ ജീവിതത്തെ ആസ്പതമാക്കി നിര്‍മ്മിച്ച ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി എന്ന ചിത്രത്തിലാണ് വിദ്യാബാലനും പൃഥ്വിയും നേരത്തെ ഒരുമിച്ചത്.
യഥാര്‍ത്ഥ ജീവിത കഥയെ ആസ്പതമാക്കി വിമല്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായെത്തിയ എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രം വലിയ വിജയമായിരുന്നു .

Post a Comment

0 Comments

Top Post Ad

Below Post Ad