കാസര്‍കോട്:(www.evisionnews.in) കേരളത്തില്‍ കനത്ത ചൂട് തുടരുന്നു. ഇതുവരെയുള്ളതില്‍ റെക്കോര്‍ഡ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലാണ് താപനില ഏറ്റവും ഉയര്‍ന്നത്, 39 ഡിഗ്രി സെല്‍ഷ്യസ്. എല്‍നിനോ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ അന്തരീക്ഷ താപനില ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തീപാറുന്ന വേനല്‍ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വടക്കന്‍ ജില്ലകളിലാണ് ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചത്. 39 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി കണ്ണൂര്‍ ജില്ലയാണ് ഏറ്റവും മുന്നില്‍. തൊട്ടുപിന്നില്‍ പാലക്കാടും. തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും എല്‍നിനോ പ്രതിഭാസം നിലനില്‍ക്കുന്നതാണ് താപനില ഉയരാന്‍ കാരണമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

Post a Comment
0 Comments