കൊച്ചി (www.evisionnews.in) : സീറ്റിനുവേണ്ടി യുഡിഎഫുമായി ഇനി ഉഭയകക്ഷി ചര്‍ച്ചക്കില്ലെന്നും ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയാണെന്നും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അറിയിച്ചു. രണ്ട് സീറ്റ് ചോദിച്ചിട്ടും ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് അനുവദിച്ചതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
മുന്‍ കാലങ്ങളില്‍ താന്‍ മത്സരിക്കുയും ജയിക്കുകയും ചെയ്തിട്ടുള്ള മുവാറ്റുപുഴ മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചെടുക്കുയും പകരം ആവശ്യപ്പെടാത്ത അങ്കമാലി സീറ്റ് നല്‍കുകയുമായിരുന്നു. അവിടെ മത്സരിച്ച് തോറ്റുപോയെങ്കിലും പീന്നീട് മണ്ഡലത്തില്‍ സജീവമായിരുന്നു. എന്നാലിപ്പോള്‍ അങ്കമാലി സീറ്റ് തരാനാകില്ലെന്നും അവിടെ ജയസാധ്യതയില്ലെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. നേരത്തെ കേരള കോണ്‍ഗ്രസ് എമ്മില്‍നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം വിട്ടുപോന്നിരുന്നു.

Post a Comment
0 Comments