തിരുവനന്തപുരം (www.evisionnews.in): ജെഎന്‍യു സമരത്തിലൂടെ ഇന്ത്യന്‍ യുവാക്കളുടെ ഹീറോ ആയി മാറിയ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനും എഐഎസ്എഫ് നേതാവുമായ കനയ്യ കുമറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണത്തിനെത്തിക്കാന്‍ ഇടതു കേന്ദ്രങ്ങളില്‍ ആലോചനകള്‍ ശക്തമായി. വ്യാഴാഴ്ച ജയില്‍ മോചിതനായ ശേഷം ജെഎന്‍യു കാമ്പസിലെത്തിയ കനയ്യക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് വരവേല്‍പ്പ് നല്‍കിയത്. വരവേല്‍പ്പിന് നന്ദിപറഞ്ഞ് കനയ്യ കുമാര്‍ നടത്തിയ മറുപടി പ്രസംഗം ദൃശ്യമാധ്യമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തത് വെള്ളിയാഴ്ചയും തുടരുന്നുണ്ട്.
ആസാദിക്ക് വേണ്ടി കനയ്യ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളും പ്രകടനങ്ങളും നവമാധ്യമങ്ങളില്‍ ഇതിനകം വൈറലായി കഴിഞ്ഞു. അതിനിടെ ഒരു പ്രമുഖ ബോളിവുഡ് നടന്‍ കനയ്യ ഇന്നലെ നടത്തിയ പ്രസംഗത്തില്‍ ആവേശംപൂണ്ട് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പട്യാല കോടതിയിലെയും തിഹാര്‍ ജയിലിലെയും അനുഭവങ്ങള്‍ പുസ്തകമാക്കാനും കനയ്യ ഉദ്ദേശിക്കുന്നുണ്ട്.
Keywords:Kerala-news-kanayya

Post a Comment
0 Comments