കാസര്‍കോട് (www.evisionnews.in): ഖുര്‍ആന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരണവും ജില്ലാ ഹാഫിള് സംഗമവും നാളെ വൈകിട്ട് മൂന്ന് മണി മുതല്‍ കാസര്‍കോട് ജില്ലാ സുന്നീ സെന്ററില്‍ നടക്കും. പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. ഹാഫിള് ഷാഫി സഖാഫി ഏണിയാടി അധ്യക്ഷത വഹിക്കും. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ഷാഫി സഖാഫി മുണ്ടമ്പ്ര വിഷയാവതരണം നടത്തും. എം അലിക്കുഞ്ഞി ഉസ്താദ് ഷിറിയ ഖുര്‍ആന്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ജില്ലാ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തും.
ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍, ഹാഫിള് സയ്യിദ് അസ്ഹര്‍ സഖാഫി ഉദുമ, ഹാഫിള് അഹ്മദ് സഅദി ചേരൂര്‍, ഹാഫിള് അബ്ദുല്ല മദനി കുമ്പള, ഹാഫിള് സുലൈമാന്‍ ഫാളിലി മുഹിമ്മാത്ത് നഗര്‍, ഹാഫിള് അനസ് സഅദി തളങ്കര, ഹാഫിള് അബ്ദുല്‍ മജീദ് സഖാഫി പള്ളപ്പാടി, ഹാഫിള് നിസാമുദ്ദീന്‍ മഹ്മൂദി നീലേശ്വരം, ഹാഫിള് അബ്ദുല്‍ റസാഖ് സഅദി മഞ്ചേശ്വരം, ഹാഫിള് അബ്ദുല്‍ അസീസ് സഅദി കോട്ടക്കുന്ന്, ഹാഫിള് മുസതഫ മുണ്ട്യത്തടുക്ക, ഹാഫിള് മുസമ്മില്‍ തൈക്കടപ്പുറം, ഹാഫിള് വഹീദ് കുമ്പോല്‍ പ്രസംഗിക്കും. ഹാഫിള് എന്‍.കെ.എം മഹ്‌ളരി ബെളിഞ്ച സ്വാഗതവും ഹാഫിള് അന്‍വര്‍ അലി സഖാഫി ഷിറിയ നന്ദിയും പറയും.

Post a Comment
0 Comments