Type Here to Get Search Results !

Bottom Ad

കോപ്പിയടി തടയാന്‍ കര്‍ശന നിര്‍ദ്ദേശം: ആര്‍മി ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് അടിവസ്ത്രം മാത്രം ധരിച്ച്


മുസാഫര്‍പുര്‍ (www.evisionnews.in): ആര്‍മി റിക്രൂട്ട്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് അടിവസ്ത്രം മാത്രം ധരിച്ച്. ബീഹാറിലെ മുസാഫിര്‍പൂറില്‍ ആയിരത്തിലധികം വരുന്ന ഉദ്യോഗാര്‍ത്ഥികളാണ് പൊരി വെയിലത്ത് വെറും അടിവസ്ത്രം മാത്രം ധരിച്ച് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിതരായത്. മുസാഫര്‍പുരില്‍ ആര്‍മിയിലെ ക്ലാര്‍ക്ക് തസ്തികയുടെ പ്രവേശന പരീക്ഷ എഴുതാനെത്തിയ ഏകദേശം 1,100 പേര്‍ക്കാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്.

പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികളോട് വസ്ത്രങ്ങളെല്ലാം അഴിച്ചുവെക്കാന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. പരീക്ഷയിലെ കോപ്പിയടി ഒഴിവാക്കാനാണത്രേ ഈ നിര്‍ദേശം. അടിവസ്ത്രം മാത്രം അനുവദിച്ച ഇവര്‍ക്ക് ഇരിക്കാന്‍ ബെഞ്ചുകളോ എഴുതാന്‍ മേശയോ നല്‍കിയതുമില്ല. വലിയൊരു മൈതാനത്തു ഇരുന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad