Type Here to Get Search Results !

Bottom Ad

12കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിനതടവ്


തൃശൂര്‍ (www.evisionnews.in): ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 12കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിനുപുറമെ മൂന്നു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ കുട്ടിയുടെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു.

കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെംയിസിനെയാണ് കോടതി ശിക്ഷിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്ന പോക്‌സോ കേസുകള്‍ വിചാരണ ചെയ്യുന്ന ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. സുധീറാണ് ശിക്ഷ വിധിച്ചത്.

പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയില്‍ പാസ്റ്ററായിരുന്ന പ്രതി 2014 ഏപ്രിലില്‍ അവിടെ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ലഭിച്ച പരാതിയത്തെുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത, പട്ടിക വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് പ്രതിക്കെതിരെ പീച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad