Type Here to Get Search Results !

Bottom Ad

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: കേരളത്തില്‍ മെയ് 16 ന്





ന്യൂഡല്‍ഹി:(www.evisionnews.in)കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ  തീയതികള്‍  തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

കേരളത്തില്‍ മെയ് 16നാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 22ന് പുറത്തിറങ്ങും. ഏപ്രില്‍ 29ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ 30ന്പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് രണ്ടിനാണ്. തമിഴ്‌നാട്ടിലും, കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലും മെയ് 16നാണ് തെരഞ്ഞെടുപ്പ്. മെയ് 19നാണ് തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍.

കേരളത്തിനൊപ്പം തമിഴ്‌നാട്, ബംഗാള്‍, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വെള്ളിയാഴ്ച നിലവില്‍ വന്നു. അസമില്‍ രണ്ട് ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രില്‍ നാലിനും, രണ്ടാം ഘട്ടം ഏപ്രില്‍ 11ന് നടക്കും. പശ്ചിമ ബംഗാളില്‍ ഏഴ് ഘട്ടമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍4,11,17,21,25,30,മെയ് അഞ്ച്  തീയതികളിലായിരിക്കും വോട്ടെടുപ്പ്.

ഏകദേശം 17 കോടി ജനങ്ങളാണ് നാല്  സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തിലുമായി സമ്മിതിദാനവകാശം വിനിയോഗിക്കുക. ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് വോട്ടേഴ്‌സ് സ്‌ളിപ്പുപയോഗിച്ചായിരിക്കും ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കേണ്ട അവസാനതീയതിക്ക് പത്ത് ദിവസം മുന്‍പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. വോട്ടിങ്ങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെ ചിത്രം പതിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുക.

കര്‍ശന നിരീക്ഷണത്തിലാകും തെരഞ്ഞെടുപ്പ് നടക്കുക. ഒരു വിധത്തിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആരേയും അനുവദിക്കില്ല. ഓരോ ജില്ലയിലും അഞ്ച് കേന്ദ്ര നിരീക്ഷകരെ വീതം അയക്കും.കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 21,498 പോളിങ്ങ് ബൂത്തുകളായിരിക്കും കേരളത്തില്‍ തെരഞ്ഞെടുപ്പിനായി സജ്ജീകരിക്കുക.

ഇലക്ട്രോണിക്ക് വോട്ടിങ്ങ്‌മെഷീന്‍ ഉപയോഗിച്ചായിരിക്കും എല്ലാ ബൂത്തുകളിലും തെരഞ്ഞെടുപ്പ്. ബൂത്തുകള്‍ താഴത്തെ നിലകളില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്  കമ്മീഷണന്‍ സെയ്ദി പറഞ്ഞു. ഭിന്നലിംഗക്കാര്‍ക്ക് വോട്ട് രേഖപെടുത്താന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുമെന്നും കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയിലാധ്യമായി നോട്ട(നിഷേധവോട്ടിന്) ഇക്കുറി ചിഹ്നം അനുവദിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി ന്യൂഡല്‍ഹിയില്‍ പറഞ്ഞു.


Keywords:National-news-election-april-commission
Tags

Post a Comment

0 Comments

Top Post Ad

Below Post Ad