Type Here to Get Search Results !

Bottom Ad

ബിജെപി തന്ത്രം മാറ്റുന്നു: മഞ്ചേശ്വരത്ത് ശ്രീകാന്ത്: സുരേന്ദ്രന്‍ തിരുവനന്തപുരത്തേക്ക്


തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റങ്ങള്‍ ഉറപ്പായി. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മഞ്ചേശ്വരത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ കെ ശ്രീകാന്ത് മത്സരിക്കും. മഞ്ചേശ്വരത്ത് മത്സരിക്കുമെന്ന് കരുതിയിരുന്ന സംസ്ഥാന ജനറല്‍സെക്രട്ടറി കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.അതേസമയം മഞ്ചേശ്വരം വിടുന്നതില്‍ താല്‍പര്യമില്ലെന്ന് സുരേന്ദ്രന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എം.ടി രമേശ് ആറന്മുളയിലും കെ.പി ശ്രീശന്‍ കോഴിക്കോട് നോര്‍ത്തിലും മത്സരിക്കും. 

അഡ്വ കെ ശ്രീകാന്ത് നിലവില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗമാണ്. എടനീര്‍ ഡിവിഷനാണ് ഇദ്ദേഹം ജില്ലാ പഞ്ചായത്തില്‍ പ്രതിനിധീകരിക്കുന്നത്. കന്നഡ, തുളു മേഖലയിലെ വോട്ടുകളില്‍ കണ്ണ് നട്ടാണ് നേതൃത്വം ശ്രീകാന്തിനെ മഞ്ചേശ്വത്തിറക്കാന്‍ തീരുമാനിച്ചതെന്ന് സൂചനകളുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കിട്ടിയ മറാഠി വോട്ടുകള്‍ ചിതറിപ്പോകാതെ ഉറപ്പിക്കാനുള്ള തന്ത്രവും കൂടിയാണ് കന്നഡിയന്‍ കൂടിയായ ശ്രീകാന്തിനെ മത്സരിപ്പിക്കുന്നതിന് പിന്നലെന്നും വിലയിരുത്തപ്പെടുന്നു.


Keywords:Kasaragod-news-manjeshwer
Tags

Post a Comment

0 Comments

Top Post Ad

Below Post Ad