കാസർകോട് : (www.evisionnews.in)കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ ഫലങ്ങളിൽ വ്യാപക അട്ടിമറി. ആതിഥേയരായ കോളേജിന് അനുകൂലമായാണ് പല ഫല പ്രഖ്യാപനങ്ങളും നടന്നത്. ഇത് പ്രതിഷേധത്തിന് ഇടയാക്കി . തെരുവ് നാടകത്തിന്റെ എല്ലാ സങ്കേതികതകളും ഉപയോഗിച്ച് നാടകം അവതരിപ്പിച്ച കാസർകോട് ഗവ: കോളേജ് ഫല പ്രഖ്യാപനം നടത്തിയപ്പോൾ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ പിന്നീട് തങ്ങൾക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചതെന്ന സന്ദേശമാണ് വിദ്യാർത്ഥികൾക്ക് അതികൃതർ നൽകിയത്. ഇത് ആതിഥേയ കോളേജിനെ വേണ്ടി ചെയ്തതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഗസൽ, ഹിന്ദുസ്ഥാനി സംഗീതം തുടങ്ങിയ പല മത്സരങ്ങളിലും നിലവാരം കുറഞ്ഞ വിധികർത്താക്കളാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ഇതിനെതിരെ കണ്ണൂർ യൂണിവേഴ്സിറ്റി വി.സി.ക്കും സ്റ്റുഡൻസ് ഡീനിനും കാസർകോട് ഗവ: കോളേജ് യൂണിയൻ പരാതി നൽകി. കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയന്റെ ഈ നടപടിക്കെതിരെ കാസർകോട് ഗവ: കോളേജ് യൂണിയൻ ചെയർമാൻ സഹദ് പി.എസ്, ജനറൽ സെക്രട്ടറി മുനവ്വർ സാഹിദ് തുടങ്ങിയവർ പ്രതിഷേധിച്ചു.


Post a Comment
0 Comments