Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്നിനും അബ്ദുല്‍റസാക്കിനും തുണയായത് ജയസാധ്യത.


കാസറഗോഡ് : (www.evisionnews.in)കാസറഗോട്,മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളില്‍ എന്‍.എ നെല്ലിക്കുന്നും പി.ബി അബ്ദുറസാക്കും വീണ്ടും സ്ഥാനാര്‍ത്ഥികളായി പരിഗ ണിക്കപ്പെടുന്നതില്‍ കലാശിച്ചത് ഇരുവര്‍ക്കും തങ്ങളുടെ മണ്ഡലങ്ങളിലെ പിന്തുണയും ജയസാധ്യതയുമാണ് വിലയിരുത്തപ്പെടുന്നു. എംഎല്‍എ യെന്ന നിലയില്‍ ഇരുവരും പ്രദര്‍ശിപ്പിച്ച പ്രവര്‍ത്തന മികവും കൂടിയപ്പോള്‍ സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വത്തില്‍ ഇവിടെ സ്ഥാനാര്‍ത്ഥിത്വത്തെകുറിച്ച് രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നില്ല.

നിയമസഭംഗമെന്നനിലയില്‍ നെല്ലിക്കുന്നും റസാക്കും നവാഗതരായണെങ്കിലും മണ്ഡലത്തിലുടനീളം പാര്‍ട്ടക്കകത്തും പുറത്തുള്ളവരുമായും ഉറച്ചബന്ധം സ്ഥാപിക്കാനവര്‍ക്കായിട്ടുണ്ട്. അഞ്ചുകൊല്ലം കൊണ്ട് ഇവര്‍ നേടിയ മണ്ഡലങ്ങളില്‍ നേടിയ സ്വധീനം മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ തകര്‍ക്കപ്പെടുമെന്നും സംസ്ഥാന നേതൃത്വം നേരത്തെ കണ്ടെത്തിയിരുന്നു. അതിനിടെ ഇരുവരെയും പരസ്പരം മണ്ഡലം മാറ്റാന്‍ ആലോചനകള്‍ മുറുകിയെകിലും ഇരു മണ്ഡലങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന ബി.ജെ.പി ഭീഷണിയെ തടയിടാന്‍ കൂടുതല്‍ അഭികാമ്യം മണ്ഡലത്തില്‍ ഇവര്‍ക്കുള്ള സ്വധി നത്തിനാകുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പ് ഉറപ്പിക്കുകയായിരുന്നു. അബ്ദുറസാക്കിനാകട്ടെ സമസ്തയുടെ പിന്തുണ കൂടിയായപ്പോള്‍ മഞ്ചേശ്വരത്തും സ്ഥാനാര്‍ത്തി മാറ്റം വേണ്ടെന്നും ഇരുവര്‍ക്കും നിയമസഭയിലേക്കുള്ള രണ്ടാമൂഴത്തിന് വഴി തുറക്കപ്പെടുകയായിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad