Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് ബജറ്റില്‍ റോഡ് നവീകരണത്തിനും കുടിവെള്ളത്തിനും ഊന്നല്‍

കാസര്‍കോട്:(www.evisionnews.in) റോഡ് നവീകരണത്തിനും കുടിവെള്ളത്തിനും ഊന്നല്‍ നല്‍കിയുള്ള ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് അവതരിപ്പിച്ചു. 1,45,82,91,864 രൂപ വരവും 1,32,57,82,000രൂപ ചെലവും 13,25,09,864 രൂപ നീക്കിയിരിപ്പുമുള്ള 2015-16 വര്‍ഷത്തെ ബജറ്റാണ് അവതരിപ്പിച്ചത്. ജില്ലയുടെ ഗതാഗതരംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലെ മുഴുവന്‍ റോഡുകളുടെയും നിലവാരം ഉയര്‍ത്തുന്നതിന് ഈ വര്‍ഷം തുക വകയിരുത്തി. തിരഞ്ഞെടുക്കപ്പെട്ട റോഡുകള്‍ മെക്കാഡം ടാറിംഗ് നടത്താനും തീരുമാനമായി. റോഡുകളെ ഹരിതാഭമാക്കി പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും പദ്ധതിയുണ്ട്. 
ചട്ടഞ്ചാലില്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്ഥലത്ത് ഐ.ടി. പാര്‍ക്ക് ആരംഭിക്കും. സ്റ്റാര്‍ട്ട്അപ് സംരംഭകരെ പ്രോത്സാഹിപ്പിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട യുവജന വിഭാഗങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനായി വിദേശ തൊഴില്‍ അവസരത്തിനും പ്രൊഫണല്‍ കോഴ്‌സിന് ചേരുന്നതിനും ധനസഹായം നല്‍കും. ഈ മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഭൂജലവകുപ്പുമായി സഹകരിച്ച് കുടിവെള്ള പദ്ധതികള്‍ ഈ വര്‍ഷം ആവിഷ്‌കരിക്കും. തൊഴിലധിഷ്ടിത പരിശീലനങ്ങള്‍ക്കായി മള്‍ട്ടിപര്‍പ്പസ് കമ്മ്യൂണിറ്റി ഹാളുകളും കമ്മ്യൂണിറ്റി ട്രെയ്‌നിംഗ് സെന്ററുകളും സ്ഥാപിക്കും. എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കുള്ള സാന്ത്വന നടപടികളുടെ ഭാഗമായി ആവിഷ്‌കരിച്ച''തണല്‍' നിര്‍മ്മാണ പദ്ധതി ഈ വര്‍ഷവും തുടരും. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പാദൂര്‍ കുഞ്ഞാമു ഹാജി, ഹര്‍ഷാദ് വൊര്‍ക്കാടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അഡ്വ. എ.പി ഉഷ, ഫരീദ സക്കീര്‍ അഹമ്മദ്, സെക്രട്ടറി ഇ.പി രാജമോഹനന്‍, മെമ്പര്‍മാരായ എം. നാരായണന്‍, ഇ. പത്മാവതി, പി.വി പത്മജ, ഡോ. വി.പി.പി മുസ്തഫ, കേളു പണിക്കര്‍, മുംതാസ് സമീറ, ജോസ് പത്താലില്‍, പി.സി സുബൈദ, സുഫൈജ അബൂബക്കര്‍, അഡ്വ. കെ. ശ്രീകാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad