കാസര്‍കോട് (www.evisionnews.in): ദേശീയപാതയില്‍ എരിയാല്‍ സി.പി.സി.ആര്‍.ഐക്ക് സമീപം വാഹനമിടിച്ച് കര്‍ണാടക സ്വദേശിനി മരിച്ചു. ഹാസന ബേലൂരിലെ രാജുവിന്റെ ഭാര്യ പുട്ടുലക്ഷ്മി (42)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. വാഹനമിടിച്ച് റോഡില്‍ തെറിച്ചുവീണ പുട്ടുലക്ഷ്മിയുടെ ദേഹത്ത് മറ്റൊരു വാഹനം കയറിയതായാണ് സംശയം. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭര്‍ത്താവ് രാജുവിനൊപ്പം സി.പി.സി.ആര്‍.ഐക്ക് സമീപത്തെ ഇളനീര്‍പന്തലിന് കാവല്‍ നില്‍ക്കുന്ന ജോലി ചെയ്തുവരികയായിരുന്നു പുട്ടുലക്ഷ്മി. സി.പി.സി.ആര്‍.ഐക്ക് സമീപം ടെന്റിലാണ് താമസം.

Post a Comment
0 Comments