മനാമ (www.evisionnews.in): മയക്കുമരുന്ന് കടത്തു കേസില്‍ കാസര്‍കോട് സ്വദേശിയടക്കം നാലുപേര്‍ക്ക് കുവൈത്തില്‍ വധശിക്ഷ. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുസ്തഫ ഷാഹുല്‍ ഹമീദ്, കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ്, മലപ്പുറം വാവൂര്‍ സ്വദേശി ഫൈസല്‍, ശ്രീലങ്കന്‍ വനിത എന്നിവര്‍ക്കാണ് കുവൈത്തിലെ ക്രിമിനല്‍ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.
2015 ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം. വിമാനത്താവളത്തില്‍ നിന്ന് ഹെറോയിന്‍ പിടികൂടിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ശിക്ഷക്കെതിരെ അപ്പീല്‍ കോടതിയെ സമീപിക്കാന്‍ ഒരു മാസം സമയം അനുവദിച്ചിരുന്നു. ഇവരില്‍ ഒരാള്‍ക്കുവേണ്ടി മാത്രമാണ് പ്രത്യേക അഭിഭാഷകന്‍ ഹാജരായത്. മറ്റുള്ളവര്‍ക്കുവേണ്ടി ഹാജരായത് സര്‍ക്കാര്‍ അഭിഭാഷകരാണ്. കേസില്‍ സ്വന്തമായി അഭിഭാഷകരെവെച്ച് വാദിച്ചാല്‍ ഇവര്‍ക്ക് അപ്പീല്‍ ലഭിച്ചേക്കുമെന്നാണ് സൂചന.

Post a Comment
0 Comments