Type Here to Get Search Results !

Bottom Ad

സുരക്ഷ അനുമതിയില്ലാതെ ചളിയങ്കോട് പാലം നാട്ടുകാര്‍ തുറന്നു


മേല്‍പറമ്പ് (www.evisionnews.in): കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി ചളിയങ്കോട് നിര്‍മിച്ച പാലം നാട്ടുകാര്‍ തുറന്ന് ഗതാഗതം തുടങ്ങി. എന്നാല്‍ സുരക്ഷാ അനുമതിയില്ലാതെയാണ് നാട്ടുകാര്‍ ബലം പ്രയോഗിച്ച് പാലം തുറന്നതെന്നും ഇതിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്നും കെഎസ്ടിപി അധികൃതര്‍ അറിയിച്ചു. സുരക്ഷാ അംഗീകാരമില്ലാത്ത പാലത്തിലൂടെ ബസ് സര്‍വീസ് നടത്തില്ലെന്നും നിലവിലുള്ളപോലെ ദേളി വഴി സര്‍വീസ് തുടരുമെന്നും കാസര്‍കോട് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. 

പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടത് ചീഫ് എഞ്ചിനിയറാണ്. അദ്ദേഹം കാസര്‍കോട്ട് എന്നെത്തുമെന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ല. പാലം ബലം പ്രയോഗിച്ച് തുറന്ന വിവരം അറിയിച്ചത് റോഡ് നവീകരണ നിര്‍മാണ കമ്പനിക്കാരാണെന്നും കെഎസ്ടിപി എഞ്ചിനീയര്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.

നവീകരണ പ്രവൃത്തി മൂലം മാസങ്ങളായി ചന്ദ്രഗിരി റൂട്ടില്‍ ഗതാഗതം ദേളി വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ഇതുമൂലം കടുത്ത യാത്രാദുരിതങ്ങളാണ് ജനം നേരിടുന്നത്. ദേളി വഴിയുള്ള ഗതാഗതം ഇടക്കിടെ തടസ്സപെടുന്നതും വാഹനപെരുപ്പവും സങ്കീര്‍ണ ഗതാഗത പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്.


Keywords:Kasaragod-news-chaliyangod-bridge-chemnad

Post a Comment

0 Comments

Top Post Ad

Below Post Ad