Type Here to Get Search Results !

Bottom Ad

ഡോ.ബാവഹാജിക്ക് അര്‍ജുന്‍സിങ് അവാര്‍ഡ് നല്‍കി


കാസര്‍കോട്:(evisionnews.in) മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ അര്‍ജുന്‍സിങ്ങ് അവാര്‍ഡ് ഡോ.സി.പി ബാവഹാജിക്ക് സമ്മനിച്ചു. കാസര്‍കോട്ട് നടന്നന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അവാര്‍ഡ് നല്‍കിയത്. സമിതി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, സംഘാടക സംമിതി ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി, മുസ്തഫ മുണ്ടുപാറ, സുബൈര്‍ നെല്ലിക്കാപറമ്പ്, നടുക്കണ്ടി അബൂബക്കര്‍, സി മുഹമ്മദ് കുഞ്ഞി, ഡോ.മുഹമ്മദ് ഇബ്രാഹിം പാവൂര്‍, സി.പി അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad