ദുബൈ : :(evisionnews.in)പുതുക്കി പണിത കാസര്‍ഗോഡ് - കാഞ്ഞങ്ങാട് ചന്ദ്രഗിരി റോഡിലെ ജനസാന്ദ്രത മേഖലകളില്‍ റോഡിന് നടുവില്‍ ടിവൈടെറുകള്‍ സ്ഥാപിച്ച് അപകടനില തരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അധിക്രിതര്ക് നിവേദനം നല്കാന്‍ മേല്‍പറമ്പ ചന്ദ്രഗിരി ക്ലബ്ബ് യു.എ. ഇ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. യോഗത്തില്‍ ഹനീഫ് ടി.ആര്‍ അദ്ധ്യക്ഷത വഹിച്ചു അഷറഫ് കെ. ആര്‍ ഉല്‍ഘാടനം ചെയ്തു, റാഫി മക്കോട്, ഹാരിസ് കല്ലട്ര,അസര്‍ ഫിസ, യഹ് യ സോഡ റൗഫ് കെ.ജി.എന്‍, എന്നിവര്‍ പ്രസംഗിച്ചു. ഇല്യാസ് ഇല്‍ടോപ്പ് സ്വാഗതവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നൗഷാദ് വളപ്പ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി അഷറഫ് കെ.ആര്‍ (പ്രസിഡണ്ട് ) ഹാരിസ് കല്ലട്ര (ജനറല്‍ സെക്രട്ടറി ) റൗഫ് കെ.ജി.എന്‍ (ഖജാന്‍ജി ) അഷറഫ് കെ.വി., സമീര്‍ തങ്ങള്‍, അഷറഫ് വളപ്പ് (വൈസ് പ്രസിഡണ് ) ഇല്യാസ് ഹില്‍ ടോപ്പ്, റഹീംഖാജ, നൗഷാദ് വളപ്പ് (ജോ. സെക്രടറി) ഇര്‍ഷാദ് സ്റ്റോര്‍ (ഓഡിറ്റര്‍) ലത്തീഫ് കട്ടക്കാല്‍ (ഫുഡ്‌ബോള്‍ ടീം ക്യാപ്റ്റന്‍) എന്നിവരെ തെരഞ്ഞടുത്തു.
keywords;uae,chandrigiri club

Post a Comment
0 Comments