കാറടുക്ക: (www.evisionnews.in)പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന കെ.എം.സി.സിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ലോക സംഘടനകള്‍ക്ക് തന്നെ മാതൃകയാണെന്നും സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള പ്രവര്‍ത്തനം പ്രശംസനീയമാനെന്നും ജനപക്ഷത്ത് ചേര്‍ന്നു നിന്ന് കൊണ്ട് സാമൂഹിക നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതും നാട്ടിലും ഗള്‍ഫിലും ഒരുപോലെ സേവനം ചെയ്യാൻ സമയം കണ്ടെത്തുന്നു എന്നതാണ്
കെ എം സി സി യെ വേറിട്ടാതാക്കുതെന്നും സമസ്ത ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ടും മൂടിഗര സംയുക്ത ജമാഅത്ത് ഖാസിയുമായ എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ അഭിപ്രായപെട്ടു.
ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കാറഡ്ക്കയില്‍ നിര്‍മിച് നല്കുന്ന ബൈതുരഹ്മയുടെ കുറ്റി അടിക്കല്‍ കര്മം ആദൂരില്‍ നിര്‍വഹിച് സംസാരിക്കുകയയിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് കാരട്ക പഞ്ചായത്ത് പ്രസിഡണ്ട് ഷാഫി ഹാജി അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു
ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ട് കടവ് സ്വാഗതം പറഞ്ഞു.

Post a Comment
0 Comments