കണ്ണൂര്‍ (www.evisionnews.in): മട്ടന്നൂരില്‍ സി.പി.എം ചാവശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എകെജി മന്ദിരത്തിനു നേരേ ബോംബേറ്. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പറയുന്നത്. ബോംബേറില്‍ ഓഫീസിലെ ചുമരിന്റെ മുന്‍ഭാഗത്ത് വിള്ളലുണ്ടായിട്ടുണ്ട്.
അക്രമം നടത്തി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്ന സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ പിന്തുടരുകയും മട്ടന്നൂര്‍ ടൗണിനടുത്തുവച്ച് ഒരാളെ പിടികൂടി പോലസീലേല്‍പ്പിച്ചു. മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു. സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. അക്രമസംഭവത്തില്‍ പ്രതിഷേധിച്ച് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെ ചാവശേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് സി.പി.എം അറിയിച്ചു.

Post a Comment
0 Comments