കാസര്‍കോട്: (www.evisionnews.in) തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തപ്പെട്ട ഡോ. എം.ഡി. ബള്ളാല്‍ മെമ്മോറിയല്‍ ടി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മസ്ദ ചൂരി ജേതാക്കളായി. തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മസ്ദ ചൂരി ജേതാക്കളായത്.
ആദ്യം ബാറ്റു ചെയ്ത തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് നിശ്ചിത 20 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്തായി. തെരുവത്തിന് വേണ്ടി മുഹമ്മദ് അഫീസ് 33 റണ്‍സും, മുഹമ്മദ് രിഫായി 28 റണ്‍സും നേടി. മസ്ദ ചൂരിയുടെ സവാദ് 26 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മസ്ദ ചൂരി 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇര്‍ഷാദ് 54 റണ്‍സും ഷാനിദ് പുറത്താകാതെ 36 റണ്‍സും നേടി.
മാന്‍ ഓഫ് ദി സീരീസായി മസ്ദ ചൂരിയുടെ മര്‍സൂഖിനെയും ബെസ്റ്റ് ബാറ്റ്‌സ്മാനായി തെരുവത്തിന്റെ മുഹമ്മദ് അന്‍സഫിനെയും, ബെസ്റ്റ് ബൗളറായി ഷംസീറിനെയും, ബെസ്റ്റ് പ്രോമിസിംഗ് പ്ലെയറായി ജാബിദ് ഫസലിനെയും തെരഞ്ഞെടുത്തു. സമ്മാനദാന യോഗത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.എച്ച്. മുഹമ്മദ് നൗഫല്‍, സെക്രട്ടറി ടി.എം. ഇഖ്ബാല്‍, മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുര്‍ റഹ് മാന്‍, ഉസ്മാന്‍ കടവത്ത്, എന്‍.എം. സലീം, മന്‍സൂര്‍ അടുക്കത്ത്ബയല്‍, ഹനീഫ് തെരുവത്ത് എന്നിവര്‍ സംസാരിച്ചു. മുഹമ്മദലി ഫത്താഹ് സ്വാഗതവും അഫ്‌സല്‍ ഖാന്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments