Type Here to Get Search Results !

Bottom Ad

എനിക്ക് മതിയായി, ഇനി മത്സരത്തിനില്ല: ഒ രാജഗോപാല്‍


തിരുവനന്തപുരം: (www.evisionnews.in) സഹപ്രവര്‍ത്തകരുടെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയായതെന്നും ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഒരാളെയും  ബുദ്ധിമുട്ടിക്കില്ലെന്നും ഒ. രാജഗോപാല്‍. ജനങ്ങള്‍ പല തവണ തന്നെ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ ചില അടിയൊഴുക്കുകളാണ് ജയം വിഫലമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും, നിയമസഭാ തെരഞ്ഞെടുപ്പുകളിലും പലപ്പോഴായി സ്ഥാനാര്‍ഥിയായ ഒ. രാജഗോപാല്‍ ഇനിയൊരു രാഷ്ട്രീയ അങ്കത്തിനില്ലെന്ന് ഉറപ്പിച്ചു പറയുന്നു. നേമത്ത് ജനവിധി തേടുന്നത് പ്രത്യേക സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയാവാന്‍ സമ്മതിച്ചതാണെന്നും ഇനിയൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിനില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കി.

നേമത്ത് ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നടന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗിക തുടക്കമായി. നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഫലം ഈശ്വരന്‍ തരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. വോട്ടെണ്ണലിന്റെ അവസാന ഘട്ടം വരെ ലീഡ് ചെയ്യാന്‍ രാജഗോപാലിന് കഴിയട്ടെയെന്ന് ചലച്ചിത്ര താരം ഭീമന്‍ രഘു ആശംസിച്ചു.

keywords: o-rajagopal-bjp-kerala-candidate

Tags

Post a Comment

0 Comments

Top Post Ad

Below Post Ad