കൊല്‍ക്കത്ത (www.evisionnews.in): കൂട്ടബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ യുവതിയെ തലക്ക് നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20കാരിയായ കൊല്‍ക്കത്ത നിവാസിയായ പെണ്‍കുട്ടിയാണ് കാമുകന്റെയും കൂട്ടുകാരുടെയും അക്രമത്തിനിരയായത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് കൊല്‍ക്കത്തയ്ക്കടുത്ത് ലുലുവയിലാണ് സംഭവം. കാമുകനെ കാണാനാണ് കുട്ടി സ്ഥലത്തെത്തിയത്. വരുമ്പോള്‍ കാമുകനോടൊപ്പം രണ്ട് കൂട്ടുകാരുമുണ്ടായിരുന്നു. അവിടെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം പെണ്‍കുട്ടിക്ക് നല്‍കുകയും കടന്നുപിടിക്കുകയുമായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ കെട്ടിടത്തിന്റെ മുകളിലേക്കോടുകയും കാല്‍വഴുതി വീഴുകയുമായിരുന്നുവെന്ന് യുവതി മൊഴി നല്‍കി.
കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംശയം തോന്നിയ ചിലര്‍ നടത്തിയ തിരച്ചിലില്‍ ചെറുപ്പക്കാരെ കണ്ടെത്തുകയും പോലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു.

Post a Comment
0 Comments