കാസര്‍കോട് (www.evisionnews.in): തൃശൂര്‍ സ്വദേശിയായ സ്വര്‍ണ വിതരണക്കാരനെ അക്രമിച്ച് പണവും സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പൈവളിഗെ അമ്പിക്കാനം ഹൗസില്‍ അബ്ദുല്‍ അസീസ് എന്ന തടിയന്‍ അസീസാ (26)ണ് അറസ്റ്റിലായത്.
സ്വര്‍ണ വിതരണക്കാരന്‍ തൃശൂര്‍ ചെമ്പുക്കാവ് സ്വദേശി ടോണി (50)യെ അക്രമിച്ച് 1.318 കിലോ സ്വര്‍ണവും 4,36,350 രൂപയും കവര്‍ന്ന കേസില്‍ അസീസ് കഴിഞ്ഞ ദിവസം കീഴടങ്ങുകയായിരുന്നു. അസീസിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ടോണിയെ അക്രമിച്ച പണവും ആഭരണവും കവര്‍ന്ന കേസില്‍ പൈവളിഗെ ബായിക്കട്ടയിലെ ഗുജ്രി ഹമീദ് എന്ന അബ്ദുല്‍ ഹമീദ് (33), വിട്ല അളിക്കയിലെ പി. മന്‍സൂര്‍ (32), വിട്ള ഉക്കിടയിലെ അബ്ദുല്‍ റാസിക്(33) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കൊള്ള സംഘത്തിലെ ആറുപേരെ കൂടി ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. സീതാംഗോളിക്ക് സമീപം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പത്ത് കിലോ കഞ്ചാവുമായി ഏതാനും മാസംമുമ്പ് അസീസ് പോലീസ് പിടിയിലായിരുന്നു. ഈ കേസില്‍ ജയിലിലായിരുന്ന അസീസ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
Keywords:Kasaragod-news-arrest

Post a Comment
0 Comments