കാസര്‍കോട്:(www.evisionnews.in) വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നഗരസഭക്ക് അനുവദിച്ച സീ വ്യൂ പാര്‍ക്ക് ഈ മാസം 20 നകം പൂര്‍ത്തീകരിക്കും. 25 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സീ വ്യൂ പാര്‍ക്കിന്റെ പ്രവര്‍ത്തി അന്തിമ ഘട്ടത്തിലാണ്. തളങ്കരയില്‍ പുഴയോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പാര്‍ക്ക് കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസിക ഉല്ലാസത്തിനും വിനോദത്തിനുമായാണ് നിര്‍മ്മിക്കുന്നത്. പാര്‍ക്കിനോടുബന്ധിച്ച് കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങള്‍, പൂന്തോട്ടങ്ങള്‍, ലൈറ്റുകള്‍ തുടങ്ങിയവ നിര്‍മ്മിക്കും.

Post a Comment
0 Comments