Type Here to Get Search Results !

Bottom Ad

നിയമസഭാതെരെഞ്ഞെടുപ്പ് : നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

കാസര്‍കോട്:(www.evisionnews.in)നിയമസഭാതെരെഞ്ഞെടുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിവിധ വിഭാഗങ്ങളില്‍ ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ ജില്ലാകളക്ടര്‍ ഇ ദേവദാസന്‍ നിയമിച്ചു. മേന്‍ പവര്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍മാരായി ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ അനില്‍ ബാബു, കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് പി ഉദയകുമാര്‍, ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായി കാസര്‍കോട് അഡീഷണല്‍ തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത്, ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് ആര്‍ ടി ഒ പി എച്ച് സാദിഖ് അലി, ട്രെയിനിംഗ് മാനേജ്‌മെന്റ് വെളളരിക്കുണ്ട് അഡീഷണല്‍ തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍,എന്നിവരെ നിയമിച്ചു. കളക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായരെ മെറ്റീരിയല്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായും മാതൃകാ പെരുമാറ്റച്ചട്ട നിര്‍വ്വഹണം ഉറപ്പു വരുത്തുന്നതിനുളള നോഡല്‍ ഓഫീസറായും ക്രമസമാധാന പാലനത്തിനും ജില്ലാ സുരക്ഷാ ആസൂത്രണത്തിന്റെയും നോഡല്‍ ഓഫീസറായും എ ഡി എം വി പി മുരളീധരനെയും തെരെഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിനുളള സമിതിയുടെ നോഡല്‍ ഓഫീസറായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹനെയും നിയമിച്ചു. തെരെഞ്ഞെടുപ്പ് നിരീക്ഷകരുടെ നോഡല്‍ ഓഫീസര്‍ മഞ്ചേശ്വരം അഡീഷണല്‍ തഹസില്‍ദാര്‍ കെ ശശിധര ഷെട്ടിയാണ്. ബാലറ്റ് പേപ്പര്‍, ഡമ്മി ബാലറ്റ് എന്നിവയുടെ നോഡല്‍ ഓഫീസറായി ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായരെ നിയമിച്ചു. വാര്‍ത്താ വിതരണം മാധ്യമച്ചുമതലയുളള നോഡല്‍ ഓഫീസര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖരനാണ്. കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ നോഡല്‍ ഓഫീസര്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി എസ് അനിലും എസ് വി ഇ ഇ പി നോഡല്‍ ഓഫീസറായി കളക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് വി എ ജൂഡി, ഹെല്‍പ്പ്‌ലൈന്‍ പരാതി പരിഹാര നോഡല്‍ ഓഫീസറായി ജില്ലാ ലോ ഓഫീസര്‍ എം സീതാരാമ, എസ് എം എസ് മോണിറ്ററിംഗ് നോഡല്‍ ഓഫീസറായി സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) ഗോവിന്ദന്‍ പലങ്ങാട്, ആന്റി ഡിഫേയ്‌സ്‌മെന്റ് നോഡല്‍ ഓഫീസറായി ദേശീയപാത സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ എ) എ കെ രാമേന്ദ്രന്‍ എന്നിവരെ നിയമിച്ചു. 




Post a Comment

0 Comments

Top Post Ad

Below Post Ad