അബൂദാബി:(www.evisionnews.in) അബൂദാബി ട്രാഫിക്ക് പൊലീസിന് കീഴില്‍ വാഹനങ്ങള്‍ക്ക് പുതിയ നംബര്‍ പ്ലേറ്റ് നിലവില്‍ വന്നപ്പോള്‍ കാസര്‍കോടുകാര്‍ക്കും ഇത് അഭിമാനനിമിഷം. മലയാളികളില്‍ നിന്ന് ആദ്യം പുതിയ മോഡല്‍ നംബര്‍ പ്ലേറ്റ് സ്വന്തമാക്കിയത് കാസര്‍കോട് ആലമ്പാടി സ്വദേശിയായ മുഹമ്മദാണ്. തന്റെ പുതിയ ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാറിന് വേണ്ടിയാണ് മുഹമ്മദ് സ്വപ്നനേട്ടം സ്വന്തമാക്കിയത്.
സാമൂഹ്യരംഗത്തും സജീവമായ മുഹമ്മദ് അബൂദാബി കാസര്‍കോട് മണ്ഡലം കെ.എം.സി.സി, അബൂദാബി കാസ്രോട്ടാര്‍ മാത്രം എന്നിവയുടെ ഭാരവാഹി കൂടിയാണ്.

Post a Comment
0 Comments