Type Here to Get Search Results !

Bottom Ad

മദ്യ വില്‍പ്പനക്ക് ശ്രമം; യുവതി അറസ്റ്റില്‍

മുള്ളേരിയ (www.evisionnews.in): കര്‍ണാടകയില്‍ നിന്ന് മദ്യമെത്തിച്ച് വില്‍പ്പനക്ക് ശ്രമിച്ച യുവതി അറസ്റ്റില്‍. ദേലംപാടി വാള്‍പാളയിലെ ഭൂവനേശ്വരി (32)യാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് ദേലംപാടി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപം വെച്ചാണ് ഭൂവനേശ്വരിയെ ബദിയടുക്ക എക്സൈസ് റൈഞ്ച് ഇന്‍സ്പെക്ടര്‍ ബി. കൃഷ്ണ കുമാര്‍ അറസ്റ്റ് ചെയ്തത്. ബസിറങ്ങി നടന്നു പോവുകയായിരുന്ന ഭൂവനേശ്വരിയെ പരിശോധിച്ചപ്പോള്‍ വില്‍പ്പനക്ക് വേണ്ടി കൊണ്ടുവന്ന 150 മില്ലിയുടെ 15 കുപ്പി കര്‍ണ്ണാടക നിര്‍മിത വിദേശ മദ്യം പിടികൂടിയത്. 










Post a Comment

0 Comments

Top Post Ad

Below Post Ad