Type Here to Get Search Results !

Bottom Ad

ഐ ഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി; ഏപ്രില്‍ ആദ്യം ഇന്ത്യയില്‍


സാന്‍ഫ്രാന്‍സിസ്‌കോ: (www.evisionnews.in) ആപ്പിളിന്റെ പുതിയ മോഡല്‍ ഐഫോണ്‍ എസ്ഇ അവതരിപ്പിച്ചു. 39,000 രൂപയാണ് വില. സാന്‍ഫ്രാന്‍സിസ്‌കോയില്‍ കുപ്പെര്‍ട്ടീനോയില്‍ നടന്ന മീഡിയ കോണ്‍ഫറന്‍സിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ അടുത്തമാസം ആദ്യം ഫോണ്‍ എത്തുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 16 ജിബിയാണ് സ്‌റ്റോറേജ് കപ്പാസിറ്റി. കാഴ്ചയില്‍ ഐഫോണ്‍ 5എസിനും, 6 എസിനും സമാനമാണ് ഐഫോണ്‍ എസ്ഇ. 12 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 1.2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് എസ്ഇയുടെ സവിശേഷത. ഐഒഎസ് 9.3യിലാണ് എസ്ഇ പ്രവര്‍ത്തിക്കുന്നത്.

റോസ് ഗോള്‍ഡ് നിറമാണ് എസ്ഇയെ കൂടുതല്‍ മനോഹരമാക്കുന്നത്. 4കെ വീഡിയോ സപ്പോര്‍ട്ട് ചെയ്യുമെന്നതും ഐഫോണ്‍ എസ്ഇയുടെ സവിശേഷതയാണ്.

ഐഫോണ്‍ 6 എസിന് കരുത്ത് പകരുന്ന എ9 പ്രോസസര്‍ ഘടിപ്പിച്ചാണ് എസ്ഇ പുറത്തിറങ്ങുന്നത്. ടച്ച് ഐഡി, ആപ്പിള്‍ പേ എന്നിവ സപ്പോര്ട്ട് ചെയ്യുന്ന ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എസ്ഇയുടെ പ്രത്യേകതയാണ്.

keywords: iPhone-new-version-s-e

Post a Comment

0 Comments

Top Post Ad

Below Post Ad