Type Here to Get Search Results !

Bottom Ad

സ്‌കൂട്ടര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

മഞ്ചേശ്വരം (www.evisionnews.in): സ്‌കൂട്ടര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാവൂര്‍ ദൗഡുഗോളി നീരോളിഗയിലെ റഫീഖാ (26) ണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് മഞ്ഞനാടി മുണ്ടപ്പദവിലാണ് അപകടമുണ്ടായത്. 

മുണ്ടപ്പദവ് ക്രോസില്‍ ഇറച്ചിക്കട നടത്തിവരികയായിരുന്നു റഫീഖ്. കട പൂട്ടി ഉച്ചക്ക് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ റഫീഖിനെയും സുഹൃത്ത് മുസ്തഫയെയും ഉടന്‍ തൊക്കോട്ട് കെ.എസ് ഹെഗ്ഡെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സുഹൃത്ത് മുസ്തഫയുടെ നില ഗുരുതരമായി തുടരുന്നു. കാജ സാഹിബ് -മുംതാസ് ദമ്പതികളുടെ മകനാണ് റഫീഖ്. ഭാര്യ റംല: മക്കള്‍: റിയാന്‍, റമീസ്.

Post a Comment

0 Comments

Top Post Ad

Below Post Ad