Type Here to Get Search Results !

Bottom Ad

ദൈവംകെട്ട് ഉത്സവത്തിന് അന്നദാനമൊരുക്കാന്‍ പള്ളിക്കമ്മിറ്റി അംഗങ്ങള്‍ കലവിഭവങ്ങളുമായെത്തി

പെരിയ (www.evisionnews.in): അന്നദാനപ്പുരയിലേക്കുള്ള കലവറവിഭവങ്ങളുമായി പെരിയ ഇല്യാസ് മസ്ജിദില്‍ നിന്ന് മുസ്ലിം സഹോദരങ്ങള്‍ കരോടി തറവാട്ടിലെത്തി. പെരിയ കരോടി തറവാട്ടില്‍ ആദ്യമായി നടക്കുന്ന വയനാട്ടു കുലവന്‍ ദൈവംകെട്ട് ഉത്സവത്തിന് അന്നദാനം ഒരുക്കാനാണ് പെരിയ ജമാഅത്ത് കമ്മിറ്റി അംഗങ്ങള്‍ കലവറവിഭവങ്ങള്‍ എത്തിച്ചത്.

പെരിയ ബസാറിലെ ഇല്യാസ് മസ്ജിദില്‍ നിന്ന് പുറപ്പെട്ട സംഘത്തിന്റെ നേതൃത്വത്തില്‍ തേങ്ങയും അരിയും ഉള്‍പ്പടെ ഉപ്പുവരെ കലവറയിലെത്തിച്ചു. എരോടി തറവാട്ടില്‍ എത്തിയ ജമാഅത്ത് കമ്മിറ്റി അംഗങ്ങളെ ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ കരിക്കിന്‍ വെള്ളവും പഴവും നല്‍കി സ്വീകരിച്ചു. സ്വീകരണത്തിനു ശേഷം ഞായറാഴ്ച നടക്കുന്ന വയനാട്ടു കുലവന്‍ ദൈവംകെട്ട് സമാപനത്തിലും പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കിയാണ് അവര്‍ മടങ്ങിയത്. 

ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ സത്താര്‍, അബ്ദുള്ള ഷാഫി, അബ്ദുല്‍ സലാം, അബ്ദുള്‍ റഹിമാള്‍, ഹുസൈനാര്‍, അബൂബക്കര്‍, സുലൈമാന്‍, ഷരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് കലവറയിലേക്ക് ഉത്പന്നങ്ങള്‍ എത്തിച്ചത്. സ്വീകരണത്തിന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി. രാജന്‍ പെരിയ, ജനറല്‍ കണ്‍വീനര്‍ ടി. രാമകൃഷ്ണന്‍, പുലിഭൂത ദേവസ്ഥാനം പ്രധാന കര്‍മി കോരന്‍ കാരണവര്‍, എം. കരുണാകരന്‍, നായര്‍, വി. കണ്ണന്‍, എം. ചാത്തുക്കുട്ടി നായര്‍, എ.എം ദിവാകരന്‍ നായര്‍, സി. ബാലകൃഷ്ണന്‍, പെരിയ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad