Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം തിരിച്ചുപിടിക്കാന്‍ സി.എച്ച് കുഞ്ഞമ്പു


കാസര്‍കോട് (www.evisionnews.in): മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മുന്‍ എംഎല്‍എ സിഎച്ച് കുഞ്ഞമ്പുവിനെ വീണ്ടും രംഗത്തിറക്കാന്‍ തീരുമാനിച്ചതായി സൂചനകള്‍ പുറത്തുവന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മഞ്ചേശ്വരത്ത് എം ശങ്കര്‍ റൈയെക്കാള്‍ കൂടുതല്‍ വിജയ സാധ്യത കുഞ്ഞമ്പുവിനാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണ്ടെത്തല്‍. 

2006ല്‍ മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയെ തോല്‍പ്പിച്ചാണ് കുഞ്ഞമ്പു ആദ്യം നിയമസഭയിലെത്തിയത്. നിയമസഭാ സാമാജികനെന്ന നിലയില്‍ ഇദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. മണ്ഡലത്തലില്‍ ഇപ്പോള്‍ ഇടതുഅനുകൂല കാലാവസ്ഥയുണ്ടെന്നും പാര്‍ട്ടി വിലയിരുത്തിയതിനെ തുടര്‍ന്നാണ് കുഞ്ഞമ്പുവിനെ വീണ്ടും ഗോദയിലിറക്കുന്നത്. അതേസമയം ഇതു സംബന്ധിച്ച് കുഞ്ഞമ്പുവിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. കുഞ്ഞമ്പുവിനെ മത്സരിപ്പിക്കാനുള്ള നീക്കം സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad