ന്യൂദല്‍ഹി: (www.evisionnews.in) രാജ്യത്ത് മുസ്‌ലീം സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അവരുടെ അവകാശങ്ങളും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആറാഴ്ച്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് സുപ്രീ കോടതി ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്താനായി നിയോഗിച്ച സമിതിയോടാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.
മുസ്‌ലീങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വം ത്വലാഖ് തുടങ്ങിയ സമ്പ്രദായങ്ങളെ ചോദ്യം ചെയ്ത് ശറാബാനു എന്ന യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോടും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്ന മുസ്‌ലീം വിവാഹ നിയമം സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതല്ലെന്നും അത് റദ്ദാക്കണമെന്നും ശറബാനു തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും. അവരുടെ മര്‍ദ്ദനത്തില്‍ തനിക്ക് പരിക്കേല്‍ക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തുവെന്നും ഈ അവസ്ഥയില്‍ ഭര്‍ത്താവ് തന്നെ ത്വലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിപോവുകയായിരുന്നുവെന്നും ശറബാനു തന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ശറബാനുവിന്റെ കേസ് കൂടാതെ മുസ്‌ലീം സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന പരാതിയിന്മേല്‍ കോടതി സ്വമേധയാ എടുത്ത കേസും മുസ്‌ലീം വ്യക്തി നിയമവുമായി ബന്ധപ്പെട്ട് കോടതിയുടെ മുമ്പിലുണ്ട്.
keywords; muslim-women-court-verdict-problem

Post a Comment
0 Comments