Type Here to Get Search Results !

Bottom Ad

സിനിമാക്കാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പം: മുകേഷ്


കൊല്ലം: (www.evisionnews.in) സിനിമാക്കാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് നടന്‍ മുകേഷ്. മത്സരത്തില്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യാമെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ ജനം വോട്ടു ചെയ്യുമെന്ന് പ്രതീക്ഷയെന്നും മുകേഷ് പറഞ്ഞു. അതേസമയം കൊല്ലത്തെ സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്നും മുകേഷ് വ്യക്തമാക്കി.  
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റില്‍ മുകേഷിനെ മത്സരിപ്പിക്കണമെന്ന സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശം സംസ്ഥാന േെസ്രകട്ടറിയറ്റ് അംഗീകരിച്ചിട്ടുണ്ട്. സി.പി.ഐ.എം സംസ്ഥാന നേതൃത്വം പ്രത്യേകതാല്‍പര്യമെടുത്താണ് നടന്‍ മുകേഷിനെ കൊല്ലത്ത് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്. സംസ്ഥാന സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗം ഇതംഗീകരിക്കുകയും സംസ്ഥാന സെക്രട്ടറിയറ്റ് അനുമതി നല്‍കുകയും ചെയ്തിരുന്നു. കൊല്ലത്ത് ജനിച്ചു വളര്‍ന്ന മുകേഷ് തന്നെയാണ് ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

keywords: cinema-actor-candidate-mukesh-replay

Tags

Post a Comment

0 Comments

Top Post Ad

Below Post Ad