വിദ്യാനഗര്‍ (www.evisionnews.in): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതന്‍ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തിന്റെ നാല്‍പതാം ദിവസം എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ നൗഷാദ് മസ്ജിദില്‍ ഖത്മുല്‍ ഖുര്‍ആനും ദിക്ര്‍ ദുആ മജ്‌ലിസും അനുസ്മരണവും നടത്തി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി, അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. അബ്ദുല്‍ സലാം ദാരിമി ആലംപാടി അനുസ്മരണ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ ഖത്തര്‍ ഇബ്രഹിം ഹാജി, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല ഫൈസി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഖാരിഅ് അബ്ദുസ്സലാം ദാരിമി, പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി, പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, അലി ഫൈസി, അബ്ദുല്‍ ഹമീദ് മദനി തയലങ്ങാടി, എസ്.പി സലാഹുദ്ദീന്‍, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, ബഷീര്‍ ദാരിമി തളങ്കര, അശ്‌റഫ് മിസ്ബാഹി ചിത്താരി,അബൂബക്കര്‍ സാലൂദ് നിസാമി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ടി.എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി, അബ്ദുല്‍ ഖാദര്‍ ഷാര്‍ജ, അബ്ദുസ്സലാം ഫൈസി പേരാല്‍, ഹമീദ് കോളോട്ട്, അബുബക്കര്‍ ബാക്കി, അബ്ദുല്‍ ഖാദര്‍ ബാഖവി, ഫറൂഖ് ദാരിമി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, കൊമ്പോട്ട്് അബ്ദുല്‍ ഖാദര്‍ ഹനീഫി, ഖാസിം ഫൈസി, ഇബ്രാഹിം അസ്ഹരി, പി.എച്ച് അസ്ഹരി ആദൂര്‍, സി.ബി അബ്ദുല്ല ഹാജി, കെ.എം അബ്ദുല്ല, ഹാഷിം ഹരിയില്‍, എം.എം മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.

Post a Comment
0 Comments