കാസര്‍ഗോഡ്: (www.evisionnews.in) ശരീരം തളര്‍ന്ന് കിടപ്പിലായ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദിച്ച മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. കാസര്‍ഗോഡ് ബീരന്ത് വയലിലെ ജയാനന്ദനെ(40)യാണ് ജനമൈത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. എഴുപത്തഞ്ചുകാരിയായ മാതാവ് പുഷ്പയെ മാനസികാസ്വാസ്ഥ്യമുള്ള ജയാനന്ദന്‍ ദിവസവും ഉപദ്രവിക്കുന്നത് പതിവായിരുന്നു.
ഞായറാഴ്ച വൈകിട്ട് പുഷ്പയെ ജയാനന്ദന്‍ കിടക്കയില്‍ നിന്ന് വലിച്ച് താഴെയിടുകയും മര്‍ദിച്ച് അവശയാക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞെത്തിയ കാസര്‍ഗോഡ് ടൗണ്‍ എസ്. ഐ രഞ്ജിത് രവീന്ദ്രന്‍, ജനമൈത്രി പോലീസിലെ കെ.പി.വി രാജീവന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, രതീഷ് എന്നിവര്‍ ചേര്‍ന്ന് അക്രമാസക്തനായ ജയാനന്ദനെ ബലമായി കസ്റ്റഡിയിലെടുത്ത ശേഷം ചികിത്സക്കായി കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
keywords: ksd-old-age-women-hospital-son-custody

Post a Comment
0 Comments