കാസര്‍കോട്: (www.evisionnews.in) ചെങ്കള പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് സുരേഷിനെ ഓഫീസില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ആക്രമിച്ചതില്‍ കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷന്‍ പ്രതിഷേധിച്ചു. തിങ്കളാഴ്ച ഓഫീസ് പ്രവര്‍ത്തനം നടക്കുന്നതിനിടെ നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന് അറിയച്ചതുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്ന് ഫെഡറേഷന്‍ ആരോപിച്ചു.
ജില്ലയില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്കുനേരെ തുടര്‍ച്ചയായി അക്രമങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ആഴ്ച അജാനൂര്‍ പഞ്ചായത്തില്‍ ജീവനക്കാരനെ ആക്രമിക്കാന്‍ ശ്രമമുണ്ടായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമങ്ങളും ചട്ടങ്ങളും ബാധകമായ വകുപ്പുകളിലൊന്നാണ് പഞ്ചായത്ത്. ഏതെങ്കിലും ഓഫീസ് പ്രവര്‍ത്തനത്തില്‍ അതൃപ്തിയുള്ളവര്‍ക്ക് അപ്പീലിനുള്ള നിരവധി അവസരങ്ങള്‍ നിയമത്തിലുണ്ട്. ഇതെല്ലാം അവഗണിച്ചാണ് ഭീഷണിയും അക്രമവുമായി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കുനേരെ വരുന്നത്.
അക്രമികള്‍ക്കെതിരെ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. സമാധാന അന്തരീക്ഷത്തില്‍ സുരക്ഷിതമായി കൃത്യനിര്‍വഹണത്തിലേര്‍പ്പെടാനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്ന് കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തില്‍ പി.ജയരാജ്, പി.ദേവദാസ്, മുരളീധരന്‍ വിദ്യാനഗര്‍, എം.മധു, സതീശന്‍, വിശ്വരാജ്, ഗീതാമണി, ഭരതന്‍ നായര്‍, ഒ.ഡി.ജയന്‍ എന്നിവര്‍ സംസാരിച്ചു.
അനധികൃത കെട്ടിടത്തിന് ബില്‍ഡിങ് പെര്‍മിറ്റ് നല്കണമെന്ന് നിര്‍ബന്ധിച്ചായിരുന്നു മര്‍ദനമെന്ന് കേരള എന്‍.ജി.ഒ. സംഘ് ആരോപിച്ചു. ഓഫീസില്‍ കയറി ഗുണ്ടകള്‍ ജീവനക്കാരനെ മര്‍ദിച്ചതില്‍ സംഘ് ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ സമരം നടത്തുമെന്ന് യോഗം വ്യക്തമാക്കി. എം.ഗംഗാധര അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പീതാംബരന്‍, കെ.രാജന്‍, എം.ബാബു, കരുണാകര, എം.നാരായണ, കെ.രഞ്ജിത്ത്, തിരുമലേശന്‍ എന്നിവര്‍ സംസാരിച്ചു.
keywords: chengala-office-staff-assault-allegation

Post a Comment
0 Comments