Type Here to Get Search Results !

Bottom Ad

കൊല്ലത്ത് മുകേഷ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി


കൊല്ലം: (www.evisionnews.in) ആശങ്കകള്‍ക്ക് വിരാമമിട്ട് കൊല്ലത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി നടന്‍ മുകേഷ് മത്സരിക്കും. ചൊവ്വാഴ്ച ചേര്‍ന്ന സി പി എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചത്. സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. 

മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കൊല്ലത്ത് പാര്‍ട്ടിക്കുള്ളില്‍ അപസ്വരങ്ങളും പോസ്റ്റര്‍ പ്രചാരണവും നടന്നിരുന്നു. മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ഗുരുദാസനെയോ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ എസ് ബാബുവിനെയോ മത്സരിപ്പിക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ സംസ്ഥാന നേതൃത്വം മുകേഷിനെയാണ് പിന്തുണച്ചത്. 

മലയാളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നാടക പ്രവര്‍ത്തകരായ ഒ മാധവന്റെയും വിജയകുമാരിയുടെയും മകനാണ് മുകേഷ്. മേതില്‍ ദേവികയാണ് ഭാര്യ. പ്രമുഖ നടി സരിത ആദ്യ ഭാര്യയായിരുന്നു. ഇടതുമുന്നണി ഭരണകാലത്ത് സംഗീത നാടക അക്കാഡമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം എസ് എന്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. തിരുവനന്തപുരം ഗവ. ലോ കോളേജില്‍നിന്ന് നിയമ ബിരുദം എടുത്തു. പ്രമുഖ നടി സന്ധ്യാ രാജേന്ദ്രന്‍ സഹോദരിയാണ്.



keywords: mekesh-kerala-election-kollam-candidate































Tags

Post a Comment

0 Comments

Top Post Ad

Below Post Ad