കാസര്‍കോട്:(www.evisionnews.in)സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ചൈല്‍ഡ് ലൈനും സംയുക്തമായി കാസര്‍കോട് മേഖലയിലെ മദ്രസകളിലെ പ്രധാന അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം, ബാല നീതി നിയമം 2015 ശിശു സംരക്ഷണ സമിതി സംവിധാനങ്ങള്‍ എന്നീ വിഷയങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി. ബിജു ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് ലൈന്‍ സെന്റര്‍ ഡയറക്ടര്‍ എ.എ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സുന്നീ ജംഇഅത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് അഷറഫ് സഅദി, എം. പത്മനാഭ, കലന്തര്‍ ഹസ്സന്‍ ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. എ.ജി ഫൈസല്‍, പി.കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
Post a Comment
0 Comments