ഖാസി ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സലാം ദാരിമി കിണവക്കല്‍ അധ്യക്ഷത വഹിക്കും. വേദിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണം നിര്‍വഹിക്കും. മെട്രോ മുഹമ്മദ് ഹാജി മുഖ്യാതിഥിയാകും. തുടര്‍ന്ന് ചര്‍ച്ച നടക്കും.
വെള്ളിയാഴ്ച രാവിലെ ഡോ. സലീം നദ്‌വി വെളിയമ്പ്ര ഉദ്‌ബോധനം നടത്തും. എസ്.വി മുഹമ്മദലി മാസ്റ്റര്‍ സംഘടനാ വിഷയത്തില്‍ ക്ലാസെടുക്കും. പ്രവര്‍ത്തനങ്ങളുടെ കരട് രേഖയും ജില്ലാ പ്രൊജക്ട് അവതരണവും ഉണ്ടാവും.
സമാപന സമ്മേളനം യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എം.എ ഖാസിം മുസ്ലിയാര്‍ പ്രസംഗിക്കും. ഖത്തര്‍ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായി എത്തും. , ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, സാലൂദ് നിസാമി, നൗഫല്‍ ഹുദവി കൊടുവള്ളി തുടങ്ങീ പ്രമുഖര്‍ പങ്കെടുക്കും.
keywords: chattanchal-twalaba-mic-dars-arabic-college
Post a Comment
0 Comments