മംഗളൂരു: (www.evisionnews.in) കഞ്ചാവ് ഉള്‍പ്പടെ പതിനാറ് ലക്ഷം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ ജില്ലാ ഭരണകൂടം പരസ്യമായി തീവെച്ചുനശിപ്പിച്ചു. വിവിധ കേസുകളിലായി പിടിച്ചെടുത്ത വസ്തുക്കളാണ് നശിപ്പിച്ചത്.
6.84 കിലോ ഗ്രാം കഞ്ചാവ്, 960 ഗ്രാം ഹെറോയിന്‍, 950 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 1.13 ഗ്രാം ചരസ്സ് എന്നിവയാണ് നെഹ്‌റു മൈതാനിയിലെ ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ എ ബി ഇബ്രാഹിമിന്റെ സാന്നിധ്യത്തില്‍ നശിപ്പിച്ചത്. ജില്ലാ ജഡ്ജി എം ജി ഉമ, എക്‌സൈസ് ജോ. കമ്മീഷണര്‍ രാജേന്ദ്ര പ്രസാദ്, തുടങ്ങിയവരും സന്നിഹിതരായിരുന്നു.
keywords: intoxicant-things-fire-manglore-police
Post a Comment
0 Comments