Type Here to Get Search Results !

Bottom Ad

മെട്ടമ്മല്‍ ഈസ്റ്റിലെ അക്രമം അക്രമികളെ ഉടനെ പിടികൂടണം : വനിതാ ലീഗ്.

evisionnews
0

തൃക്കരിപ്പൂര്‍ :(www.evisionnews.in) മെട്ടമ്മല്‍ ഈസ്റ്റില്‍ താമസിക്കുന്ന വനിതാ ലീഗ് അംഗം ജി.സി ജാസ്മിനയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും,സഹോദരി താഹിറയുടെ പറമ്പില്‍ നിന്ന് തെങ്ങിന്‍ തൈകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്ത അക്രമികളെ ഉടനെ പിടികൂടി ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് തൃക്കരിപ്പൂര്‍ പഞ്ചായത്ത് വനിതാ ലീഗ് പ്രവര്‍ത്തക യോഗം പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു.
കെ.പി സുഹറ അധ്യക്ഷത വഹിച്ചു.സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ എം.എ.സി കുഞ്ഞബ്ദുള്ള ഹാജി യോഗം ഉദ്ഘാടനം ചെയ്തു.എസ്.കുഞ്ഞഹമ്മദ്,സത്താര്‍ വടക്കുമ്പാട്,വി.ടി ശാഹുല്‍ ഹമീദ് ഹാജി പ്രസംഗിച്ചു.
നിര്‍ദ്ദന കുടുംബത്തിന്‍റെ വസ്തുവകകള്‍ നശിപ്പിച്ച് കുടുംബത്തെ ഭയവിഹ്വലരാക്കുന്നതിനുള്ള ഒരു സംഘം ആളുകളുടെ നീക്കം ഏറെ ആപത്കരമാണെന്ന് യോഗം ഉന്നയിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എം ഫരീദ,സൗദ,സറീന,ഫാത്തിമ,ബ്ലോക്ക്‌ പഞ്ചായത്തംഗം സാജിത സഫറുള്ള,ബല്‍ക്കീസ് പ്രസംഗിച്ചു.
തൃക്കരിപ്പൂര്‍ സി.എച്ച് സെന്‍ററിന്റെ സംഭാവനകള്‍ സ്വരൂപിക്കുന്നതിനായി വാര്‍ഡുകള്‍ തോറും വനിതകളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നതിന്ന്‍ തീരുമാനിച്ചു.

keywords : mottamal-east-attack-woman-league

Post a Comment

0 Comments

Top Post Ad

Below Post Ad