Type Here to Get Search Results !

Bottom Ad

'ഉലകം ചുറ്റും വാലിബര്‍': മൂന്ന് വര്‍ഷത്തിനിടെ കേന്ദ്രമന്ത്രിമാര്‍ ചെലവാക്കിയത് 1537 കോടി


ന്യൂഡല്‍ഹി (www.evisionnews.in): പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി കേന്ദ്രം മൂന്ന് വര്‍ഷം കൊണ്ട് ചെലവാക്കിയത് 1537 കോടി രൂപയെന്ന് സര്‍ക്കാര്‍ കണക്ക്. കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയില്‍ എഴുതി തയാറാക്കി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. പ്രധാനമന്ത്രിയും കേന്ദ്രത്തിന് കീഴിലെ വ്യത്യസ്ത മന്ത്രാലയത്തിലെ മന്ത്രിമാരും നടത്തിയ വിദേശസന്ദര്‍ശനത്തിലാണ് ഈ തുക ചിലവായത്.

വിദേശ രാജ്യങ്ങളിലേക്ക് 2014-15 വര്‍ഷത്തില്‍ നടത്തിയ സന്ദര്‍ശത്തില്‍ ചെലവായത് 509.91 കോടി രൂപയാണ്. 2013-14 വര്‍ഷത്തില്‍ 434.94 കോടിയും 2012-13 വര്‍ഷത്തില്‍ 593.09 കോടിയും ചിലവായി. 62 മന്ത്രാലങ്ങളുടെ കണക്കെടുമ്പോള്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് പഴ്സനേല്‍ വകുപ്പാണ്. 2014-15 കാലഘട്ടത്തില്‍ മാത്രം പഴ്സനേല്‍ വകുപ്പ് ചെലവഴിച്ചത് 351.65 കോടി രൂപയാണ്. 2013-14ല്‍ 289.92 കോടിയും 2012-13ല്‍ 453.95 കോടിയും മന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി മന്ത്രാലയം ചെലവഴിച്ചു.

വിദേശരാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി 2014-15 വര്‍ഷത്തില്‍ ആഭ്യന്തരമന്ത്രാലയം ചിലവിട്ട തുക 30.24 കോടിയാണ്. 2013-14 വര്‍ത്തില്‍ 14.13 കോടിയും ആണ്. വാണിജ്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ , ടൂറിസം മന്ത്രാലയങ്ങളും 2014-15 വര്‍ഷത്തില്‍ യഥാക്രമം 6.95 കോടി, 9.45 കോടി രൂപയും ചെലവഴിച്ചു.

2015 ല്‍ 15 ഉദ്യോഗസ്ഥരെയാണ് വിദേശ പ്രതിനിധിസംഘമായി അയച്ചത്. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ഏഴ് പേരെയും സാമ്പത്തിക കാര്യ വകുപ്പില്‍ നിന്ന് അഞ്ച് പേരെയും ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രാലയം ഒരാളെയും കൊമേഴ്സ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്നും ഓരോരുത്തരേയുമാണ് അയച്ചതെന്നും കണക്കില്‍ വ്യക്തമാക്കുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad