കാസര്‍കോട്: (www.evisionnews.in)ചായ വില്‍പനക്കാരനായ നരേന്ദ്ര മോഡിക്കും സിനിമാക്കാരിയായ സ്മൃതി ഇറാനിക്കും വാഴ്‌സിറ്റിയുടെ പവിത്രത അറിയില്ലെന്ന് എം എസ് എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ പ്രസ്താവിച്ചു. അത് കൊണ്ടാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ജനാധിപത്യപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അസഹിഷ്ണുത രാജ്യത്ത് വ്യാപിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള കയ്യേറ്റത്തെ കൊടി യുടെ നിറം നോക്കാതെ എതിര്‍ക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദ് യൂ ണിവേഴ്‌സിറ്റിയിലെ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം എസ് എഫ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാശിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ഉസാം പള്ളങ്കോട്, റഊഫ് ബായിക്കര, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജാഫര്‍ കല്ലഞ്ചിറ, സിദ്ദീഖ് മഞ്ചേശ്വര്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, കാദര്‍ ആലൂര്‍, റമീസ് ആങ്ങാടി നേതൃത്വം നല്‍കി.
ചായ വില്‍പനക്കാരനും സിനിമാക്കാര്‍ക്കും വാഴ്‌സിറ്റിയുടെ പവിത്രത അറിയില്ല: എം എസ് എഫ്
20:54:00
0

Post a Comment
0 Comments