Type Here to Get Search Results !

Bottom Ad

അഞ്ജു ബോബി ജോര്‍ജിന് ചന്തേരയുടെ ഹൃദയം നിറഞ്ഞ വരവേല്‍പ്പ്

ചന്തേര :(www.evisionnews.in) ലോക കായിക ഭൂപടത്തില്‍ ഇന്ത്യയുടെ പേര് അടയാളപ്പെടുത്തിയ പ്രശസ്ത ലോംഗ് ജന്‍പ് താരവും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കൂടിയായ അഞ്ചു ബോബി ജോര്‍ജിന് ചന്തേരയുടെ ഹൃദയം നിറഞ്ഞ വരവേല്‍പ്പ്. ചന്തേര അല്‍ അഹ്ലി നുബാക് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ചടങ്ങ് സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

ഫാഷന്‍ ഗോള്‍ഡ് മനേജിംഗ് ഡയറക്ടര്‍ ടി.കെ പൂകോയ തങ്ങള്‍ ഉപഹാരം നല്‍കി. സി.എ കരീം അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കെ ഇബ്രാഹിം കുട്ടി, ഡി.സി.സി വൈസ് പ്രസിഡണ്ട് പി.കെ ഫൈസല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എന്‍.എ സുലൈമാന്‍, ബോബി ജോര്‍ജ്, നിഷാം പട്ടേല്‍, ടി.കെ നൗഷാദ് ചന്തേര, ടി.കെ സൈനുല്‍ ആബിദ്, അഞ്ചു ബോബി ജോര്‍ജ് സംസാരിച്ചു.


Keywords: Kasaragod-news-chandera-mc-anju-baby-

Post a Comment

0 Comments

Top Post Ad

Below Post Ad