Type Here to Get Search Results !

Bottom Ad

മുള്ളേരിയയ്ക്ക് സമീപം നിയമം വെല്ലുവിളിച്ച് പന്നിഫാം- നാട്ടുകാര്‍ പ്രക്ഷോഭത്തിന്.


മുള്ളേരിയ:(www.evisionnews.in) ജനങ്ങളുടെ ആരോഗ്യത്തിന്നും അന്തരീക്ഷ മലിനീകരണത്തിനും വെല്ലുവിളിയീയായി പ്രവര്‍ത്തിക്കുന്ന പന്നി വളര്‍ത്തു കേന്ദ്രത്തിനെതിരെ ജനരോഷം ശക്തമാവുന്നു. മുള്ളേരിയ-ബെള്ളൂര്‍ റൂട്ടില്‍ ബേങ്ങത്തടുക്ക അയ്യപ്പ ഭജന മന്ദിരത്തന് സമീപമാണ് നിയമങ്ങള്‍ കാറ്റില്‍പറത്തി ജനങ്ങള്‍ക്ക് വെല്ലുവിളിയായി പന്നിഫാം പ്രവര്‍ത്തിക്കുന്നത് ദേലംപാടി സ്വദേശിയും കാറഡുക്ക പഞ്ചായത്തില്‍ താമസക്കാരനുമായ വി.ടി ഷാജുയാണ് നിയമ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന പന്നി ഫാമിന്റെ ഉടമ. ആരോഗ്യ വകുപ്പും മലിനീകരണ നിയന്ത്രണ ബോഡും അനുശാസിക്കുന്ന ചട്ടങ്ങള്‍ ഫാമില്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ല. മാലിന്യ സംസ്‌കരണത്തി്‌നുള്ള സജ്ജീകരണങ്ങളും ഇവിടെ ഇല്ല. ഭക്ഷണ-ഇറച്ചി അവശിഷ്ടങ്ങളാണ് ഫാമില്‍ തീറ്റയായി കൊണ്ടുവന്ന് തള്ളുന്നത്. ഇതിന്റെ അസഹ്യമായ ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഫാമിന് സമീപത്തെ വീടുകളിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും ഇതുമൂലം മറ്റു രോഗപീഢകള്‍ ഏല്‍ക്കേണ്ടി വരുന്ന സ്ഥിതിയാണ്. ദുര്‍ഗന്ധംമൂലം ചിലര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ ഫാം പൂട്ടമെന്നുമുള്ള തദ്ദേശീയരുടെ പരാതിയില്‍ പഞ്ചായത്തധികൃതര്‍ നടപടിയെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. നടപടി വൈകിയാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നിയിപ്പ് നല്‍കി.





keyword-Mulleria-pham

Post a Comment

0 Comments

Top Post Ad

Below Post Ad