കാസര്‍കോട്:(www.evisonnews.in)നിയമസഭാ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ സമ്മതിദായകരെ ബോധവല്‍ക്കരക്കാനുള്ള പോസ്റ്റര്‍ പ്രചരണ പരിപാടിക്ക് തുടക്കമായി. വോട്ടെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനായി തെരഞ്ഞെടുപ്പ് വിഭാഗമാണ് സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) ബോധവത്കരണ പരിപാടി നടത്തുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. പോസ്റ്റര്‍ പ്രചരണ പരിപാടി കളക്‌ട്രേറ്റ് പരിസരത്ത് എ.ഡി.എം വി.പി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആര്‍.പി മഹാദേവകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, അസി: എഡിറ്റര്‍ എം. മധുസൂദനന്‍, തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ.വി രാജന്‍, കളക്‌ട്രേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടമ നിര്‍വഹിക്കാത്ത രണ്ടുലക്ഷം പേരില്‍ ഒരാള്‍ നിങ്ങളാണോയെന്ന ചോദ്യമുന്നയിക്കുന്ന പോസ്റ്റര്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 203008 പേര്‍ വോട്ടു രേഖപ്പെടുത്തിയിട്ടില്ല. ഇതില്‍ ഒരാള്‍ നിങ്ങളാണെങ്കില്‍ ഇനിയെങ്കിലും മറിനില്‍ക്കാതിരിക്കൂ. സമ്മതിദാന അവകാശം വിനിയോഗിക്കൂ എന്നാണ് പോസ്റ്ററിന്റെ ഉള്ളടക്കം. വില്ലേജ് ഓഫീസുകള്‍ മുഖേന ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും ഈ പോസ്റ്ററുകള്‍ പ്രചരിപ്പിക്കും. ഭാഷാ ന്യൂനപക്ഷമേഖലയില്‍ പ്രചരിപ്പിക്കുന്നതിന് കന്നടയിലും പോസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പ്രചരണ പരിപാടിക്ക് തുടക്കമായി
16:34:00
0

Post a Comment
0 Comments